ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്.മെയ് 18 തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 96.27 ലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി.തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപ സർവ്വകാല റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ മുൻ ദിവസത്തെ അപേക്ഷിച്ച് 20 പൈസ ഇടിഞ്ഞ് 96.17 എന്ന നിലയിലാണ് രൂപ എത്തിയത്. തുടർന്ന് മിനിറ്റുകൾക്കകം 31 പൈസ കൂടി നഷ്ടപ്പെട്ട് 96.27 ലേക്ക് താഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *