പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്താനുരിൽ പൊള്ളപ്പാടം ഇന്ദിരയെ (55)ഭർത്താവ് വാസു വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. കൊലപാതക സമയത്ത് മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് വാസുവിനെ പോലീസ് കസ്റ്റഡിയിൽ എടത്തു. ചൊവ്വാഴ്ച രാത്രി ഇവർ തമ്മിൽ വഴക്കുണ്ടാക്കുകയും പിറ്റേദിവസം മക്കൾ പോയ സമയത്ത് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും ഈ സമയം വാസു വടിവാൾ കൊണ്ട് ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നു.
പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
