എസ്. മണിറാവു ആർ.ജെ.ഡിയിൽ

കഴക്കൂട്ടം – കാരോട് ബൈപാസ് ആക്ഷൻ കൗൺസിൽ സെക്രട്ടറി എസ്. മണിറാവു ആർ.ജെ.ഡിയിൽ ചേർന്നു. ദേശീയ സെക്രട്ടറി ഡോ.ഏ. നീലലോഹിതദാസ്, മെമ്പർഷിപ്പ് കൊടുത്തു സ്വീകരിച്ചു.. കാഞ്ഞിരംകുളം പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആർ.ജെ.ഡി.പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ഏ.സുകുമാരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ -വി.സുധാകരൻ, വിഴിഞ്ഞം ജയകുമാർ, കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, ചൊവ്വര സുനിൽ,കരിച്ചൽ ഗോപാലകൃഷ്ണൻ, സൽസുധ, എസ്.വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *