കൊച്ചി:കുട്ടികളുടെ വളർച്ചാവികാസ ഘട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള സൗജന്യ മൊബൈൽ ആപ്ലിക്കേഷനായ ‘കിഡ്‌സൈറ്റ്’പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് പുറത്തിറക്കി. ഒബറോൺ മാളിൽ നടന്ന ‘ഒപ്പം’ പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ആപ്പ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ വളർച്ചാ
വൈകല്യങ്ങളും വ്യതിയാനങ്ങളും നേരത്തെ മനസ്സിലാക്കി കൃത്യസമയത്ത് പിന്തുണ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി,കൗൺസിലർ ഷിബി സോമൻ, ഒബറോൺ മാൾ സെന്റർ മാനേജർ മോനു നായർ എന്നിവർ സംസാരിച്ചു
