പറവൂർ: ദീർഘകാലമായി തൻ്റെ ഡ്രൈവറായി ജോലി ചെയ്യുന്ന പി.കെ.ദാസന് പ്രവാസി വ്യവസായി മാനടിയിൽ സജീവൻ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു.
കൂടെ നിൽക്കുന്നവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കു |മ്പോഴാണ് മനുഷ്യ ജീവിതം പൂർണ്ണമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാനടിയിൽ സജീവൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മാനടിയിൽ കുമാരൻ ആൻറ് ജാനകി കുമാരൻ ഫൗണ്ടേഷൻ ചെയർമാൻ എം.കെ.സജീവൻ അധ്യക്ഷത വഹിച്ചു.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്ര ഷീല ബെന്നി, വൈസ് പ്രസിഡണ്ട് വി.എച്ച്.ജമാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, സുമയ്യ ടീച്ചർ, പി.എസ്.ശശി, സുനിത ബാലൻ, ലിൻസി വിൻസൻ്റ്, മഞ്ജു അനിൽകുമാർ, പി.എം.മനോജ്, കെ.ആർ.പ്രതാപൻ, അനീജ ബിജു, ചന്ദ്ര ബോസ്, ഫൗണ്ടേഷൻ ഭാരവാഹികളായ സുമനസജീവ്, ഡോ.അനുഗ്രഹ്, ആദിത് സജീവ്, ഡോ. ഐശ്വര്യ അനുഗ്രഹ്, അബുദാബി പ്രവാസി സംഘടനാ ഭാരവാഹികളായ റസാഖ് ഒരുമനയൂർ, അബ്ദൂട്ടി കൈതമുക്ക്, അഷറഫ് പട്ടാമ്പി, പി.കെ.ദാസൻ എന്നിവർ പ്രസംഗിച്ചു.ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ കെ.കെ.അബ്ദുള്ള സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രദീപ് തട്ടമ്പടി നന്ദിയും പറഞ്ഞു.
വീടിൻ്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു.
