മത്സ്യ തൊഴിലാളികളുടെ ജീവൻരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം.പി.റ്റി.യൂ.സി

തിരുവനന്തപുരം :മുതല പൊഴി, വിഴിഞ്ഞം വർക്കല ഉൾപ്പെടെ തീര ദേശ മേഖലകളിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്ന തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്നത് വർധിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയ എന്ത്ര വാൽകൃത ബോട്ടുകൾ ഉപയോഗിക്കാതെ നശിക്കുന്ന സാഹചര്യം. ജീവൻ പണയം വെച്ച് തൊഴിലാളികൾ ഉപജീവനം നോക്കി കടലിൽ പോകുന്നു. മടങ്ങി വരാത്തവർക്കായി തെരച്ചിൽ നടത്തുന്നതിനും മറ്റ് തൊഴിലാളികൾ തന്നെ ആശ്രയമായി വരുന്ന സാഹചര്യം കൂടുതൽ അപകടം ക്ഷണിച്ചു വരുത്തുന്നു.എന്നിട്ടും സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ അലമ്ഭാവം തുടരുകയാണ്. സർക്കാർ മത്സ്യ തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും. വിഴിഞ്ഞം ഹാർബറിൽ നിന്നും കടലിൽ പോകാൻ കൊല്ലം മുതൽ കന്യാകുമാരി വരെ ഉള്ള തൊഴിലാളികൾ എത്തുന്നത് വിഴിഞ്ഞം സുരക്ഷിതമാണ് എന്ന വിശ്വാസത്തിലാണ്. എന്നാൽ വിഴിഞ്ഞവും ഇപ്പോൾ അപകടം നിറഞ്ഞത് ആകയാൽ തൊഴിലാളികളും കുടുംബവും ആശങ്കയിൽ ആണ്. ഹാർബറിൽ നിന്നും പോകുന്നവരുടെ സുരക്ഷക്ക് സർക്കാർ ഒരുക്കിയിട്ടുള്ള മുൻകരുതലുകൾ ഒന്നും തന്നെ നിലവിൽ ഉപകരിക്കുന്നില്ല. ഈ കാരണത്താൽ മരണ സംഖ്യ നാൾകുനാൾ വർധിക്കുന്നത് തടയാൻ സർക്കാർ അടിയന്തിര നടപടി ഉണ്ടാകണം.മരണപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ട പരിഹാരമായി നൽകണമെന്നും, പ്രൊലറ്റേറിയൻ ട്രെഡ് യൂണിയൻ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി നടയറ ജബ്ബാർ, ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് വിഴിഞ്ഞം എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എന്ന്
വിശ്വസ്ഥതയോടെ
അബ്ദുൽ മജീദ് വിഴിഞ്ഞം.
മൊബൈൽ. 8111983398
തിരുവനന്തപുരം
02/08/2026

Leave a Reply

Your email address will not be published. Required fields are marked *