ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി ഗായകന്‍ പട്ടം സനിത്തിന് രാഖി കെട്ടി ബ്രഹ്മകൂമാരീസ്

ഫോട്ടോ : ഗായകന്‍ പട്ടം സനിത്തിന് രാഖി കെട്ടുന്ന ബ്രഹ്മകുമാരീസ് സോണൽ കോര്‍ഡിനേറ്റർ രാജയോഗിനി ബ്രഹ്മകുമാരി ബീന.

തിരുവനന്തപുരം : ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിന് രാഖി കെട്ടി ബ്രഹ്മകുമാരീസ് സോണൽ കോഡിനേറ്റർ രാജയോഗിനി ബ്രഹ്മകുമാരി ബീന. തിരുവനന്തപുരം കുന്നുകുഴി മുളവന ജംഗ്ഷനിലെ ഓം ശാന്തി ഭവൻ ഭവനിൽ നടന്ന ചടങ്ങിലാണ് പട്ടം സനിത്തിന് രാഖി കെട്ടിയത്. രക്ഷാബന്ധൻ ചടങ്ങിൽ തമിഴ്നാട് പുതുച്ചേരി സൗത്ത് കേരള എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ബ്രഹ്മകുമാരീസ് സോണൽ കോഡിനേറ്റർ രാജയോഗിനി ബ്രഹ്മകുമാരി ബീന മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി. തുടർന്ന് ബ്രഹ്മകുമാരീസ് തിരുവനന്തപുരം റീജ്യണ്‍ ചുമതല വഹിക്കുന്ന സിസ്റ്റർ മിനി ആശംസയര്‍പ്പിച്ചു. ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.

ആഷാഢ മാസത്തിലെ പൗർണ്ണമി / വെളുത്ത വാവ് ദിവസമാണ് ഗുരുപൂർണ്ണിമ അഥവാ വ്യാസപൂർണ്ണിമ ദിനം. വേദവ്യാസ മഹർഷി ഭൂമിയിൽ അവതരിച്ച ദിവസമായി ഈ ദിനം കണക്കാക്കുന്നു. നമ്മുടെ ഗുരുക്കൻമാർ ഏറെ പരിശ്രമിച്ച് നമ്മിൽ സന്നിവേശിപ്പിച്ച മൂല്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്ന ബോധ്യമാണ് ഗുരുപൂർണ്ണിമ ആഘോഷത്തിന്റെ മൂല ബിന്ദു. അങ്ങിനെ ശരിയായ പാതയിലൂടെ സഞ്ചരിക്കാനും ജീവിതത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താനും നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർക്കാണ് ഗുരുപൂർണ്ണിമ ദിവസം ആദരവ് സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *