മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർദ്ധന; ബിൽ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസുകളും കൂട്ടാനുള്ള ബിൽ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ. മുൻ എം.എൽ.എമാരുടെ പെൻഷനും വർദ്ധിപ്പിച്ചു. പണച്ചെലവുള്ളതിനാൽ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി മുൻകൂറായി വാങ്ങിയിരുന്നു. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം എം.എൽ.എമാർക്ക് നിലവിൽ കിട്ടുന്ന 69,000 രൂപ 98,000 രൂപയായി ഉയരും.

ചെറിയ തുക ശമ്പളവും മറ്റുള്ളവയെല്ലാം യാത്രാബത്തയടക്കം വിവിധ ആനുകൂല്യങ്ങളുമായാണ് ലഭിക്കുക. മന്ത്രിമാർക്ക് 99,000 രൂപയിൽ നിന്ന് 1.33 ലക്ഷമായി ഉയരും. മൂന്നിലൊന്ന് വർദ്ധനവാണ് വരുത്തിയത്. 2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്. മന്ത്രിമാരൂടെ പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും 1.40 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോൾ മന്ത്രിക്ക് ഒരു ലക്ഷത്തോളം മാത്രമായിരുന്നു ലഭിച്ചിരുന്നത്.മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള, അലവൻസ് തുകകൾ 30 മുതൽ 35 ശതമാനം വരെ ഉയർത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ശമ്പള, അലവൻസ് തുകകൾ പരിഷ്കരിക്കണമെങ്കിൽ ശമ്പളവും ബത്തയും ബിൽ ഭേദഗതി ചെയ്യണം.
സ്റ്റാ​ഫി​നും​ ​ശ​മ്പ​ള​ ​വ​ർ​ദ്ധന

എം.​എ​ൽ.​എ​മാ​രു​ടെ​ ​സ്റ്റാ​ഫി​നും​ ​ശ​മ്പ​ള​ ​വ​ർ​ദ്ധ​ന​​അ​നു​വ​ദി​ക്കും.​ ​നി​ല​വി​ൽ​ ​ഇ​രു​പ​തി​നാ​യി​രം​ ​ആ​യ​ത് 25000​ ​ആ​യി​ ​കൂ​ടും.​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​ഇ​ന്ധ​ന​ ​അ​ല​വ​ൻ​സി​ലും​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്തും.​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണി​ത്.​ ​മ​ന്ത്രി​മാ​രു​ടെ​ ​ശ​മ്പ​ള​ ​സ്കെ​യി​ലി​ൽ​ ​അ​ടി​സ്ഥാ​ന​ ​ശ​മ്പ​ള​ത്തി​ലും​ ​ഡി.​എ​യി​ലും​ ​അ​ട​ക്കം​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *