തിരുവനന്തപുരം: പൗരന്മാരുടെ ജനാധിപത്യ അവകാശത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ അജണ്ടകളെ രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ .
തിരുവനന്തപുരത്ത് നടന്ന ഐ. എൻ എൽ ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുൻ മന്ത്രി കൂടിയായ അഹമ്മദ് ദേവർകോവിൽ . വിവിധ സംഘടനകളിൽ നിന്നും വെമ്പായം നസീർ, സ്ഫടികം നൗഷാദ് തോട്ടിൻ കര നഹാസ് എന്നീവരുടെ നേതൃത്വത്തിൽ ഐ എൻ എൽ ലേക്ക് പുതുതായി കടന്നുവന്നവർക്ക് മെമ്പർഷിപ്പ് വിതരണം സംസ്ഥാന പ്രസിഡണ്ട് നൽകി. ജില്ലാ പ്രസിഡൻറ് എസ്. എം. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ നേതാക്കളായ സൺ റഹീം,സജീർ കല്ലമ്പലം,സഫറുള്ളഖാൻ അഡ്വ:കബീർ പേട്ട, യൂസഫ് ബീമാപള്ളി,അബ്ദുൽ സത്താർ, സൈക്കോ അഷ്റഫ് എന്നിവർ സംസാരിച്ചു.
ഐ. എൻ എൽ ജില്ലാ പ്രവർത്തക സമ്മേളനം
