തിരുരക്ത അഭിഷേകം ലഭിച്ച വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്കോ ദൈവാലയത്തിൽ തിരുഹൃദയ തിരുനാൾ ജൂൺ 12 ന് കൊടികയറും 14 -ാം തിയതിയാണ് തിരുഹൃദയ ഊട്ടുതിരുനാൾ. നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിന് നൽകിയ പത്രസമ്മേളനത്തിൽ വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ തിരുനാൾ വിശേഷങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. 12 ന് രാവിലെ കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൊടികയറ്റം നടത്തും. ഫാ. ജോംസൺ തോട്ടുങ്കൽ വചന പ്രഘോഷണം നടത്തും. 13 ന് വൈകീട്ടുള്ള ദിവുബലിക്കും ആരാധനക്കും ഡോൺ ബോസ്ക്കോ ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര മുഖ്യ കാർമ്മികനാകും കോട്ടക്കാവ് പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ വചന പ്രഘോഷണം നടത്തും. 14 ഞായർ ഉട്ടുതിരുന്നാൾ ദിനം രാവിലെ തിരുനാൾ ദിവ്യബലിക്ക് കേട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമ്മികനാകും. ഫാ. യേശുദാസ് പഴമ്പിള്ളി വചന പ്രഘോഷണം നടത്തും. തുടർന്ന് ഉട്ടു സദ്യ ആശീർവാദവും വിതരണവും. തിരുനാളിൻ്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും, കളത്തിൽ ക്രിസ്റ്റഫർ ജോയ്, ആക്കപ്പിള്ളി റോക്കി തോമസ്, വലിയാറ ജിതിൻമെൻ്റസ് മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും നടത്തുന്ന കാര്യവും അറിയിച്ചു. സഹവികാരി ഫാ. വിപിൻ മുതലാംപറമ്പിൽ, തിരുനാൾ ജനറൽ കൺവീനർ ടോമി കളത്തിപറമ്പിൽ, കൺവീനേഴ്സായ ജിസ്മി റെയ്മോൻ , ഷിറോസ് വലിയപറമ്പിൽ, ആകാശ് കാഞ്ഞൂത്തറ, കൈക്കാരന്മാരായ ചാർളി പുളിക്കൽ, ജോയ് കളത്തിൽ, പാരീഷ് കമ്മറ്റി ജോബി കുര്യാപ്പിള്ളി, പബ്ളിസിറ്റി കൺവീനർ ഡെന്നീസ് കാനാശ്ശേരി, ഫിനാൻസ് കൺവീനർ ബേസിൽ പുതുശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ജൂൺ 19 നാണ് എട്ടാമിടം .
