പൊന്നുരുന്നി : ഒറ്റപ്പെടൽ അനുഭവിക്കുന്ന മുതിർന്ന പൗരന്മാരെ ചേർത്തുനിർത്താനും അവരുടെ ശാരീരിക, മാനസിക ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാനും സമൂഹത്തിനു കടമയുണ്ടെന്ന് കൊച്ചി നഗരസഭാ മേയർ അഡ്വ. വി.കെ. മിനിമോൾ അഭിപ്രായപ്പെട്ടു. വൈറ്റില – തമ്മനം സീനിയർ സിറ്റിസൺ ഫോറവും എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും ചേർന്ന് വാസൻ ഐ കെയർ,മാ കെയർ കലൂർ, സഹൃദയ നൈവേദ്യ ആയുർവേദ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. രോഗാരംഭത്തിൽ തന്നെ വൈദ്യസഹായം തേടാനും കഴിയുന്നതും സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിൽ സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ അധ്യക്ഷനായിരുന്നു. സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻ്റ് ജി രാധാകൃഷ്ണൻ നായർ, ടി.എൻ. സുബ്രഹ്‌മണ്യം, സി.ഡി. ബാബു, കെ.എസ്. വേണുകുമാർ എന്നിവർ സംസാരിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
