നോർത്ത് പറവൂരിൽ ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സിന്റെ പുതിയ കേന്ദ്രം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

ആശിർവാദ് എഡ്യൂവേഴ്‌സ് ആപ്പും പുറത്തിറക്കി

നോർത്ത് പറവൂർ: ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സിന്റെ നോർത്ത് പറവൂരിലെ പുതിയ പരിശീലനകേന്ദ്രം കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥാപനത്തിന്റെ ഡിജിറ്റൽ പഠനസഹായിയായ ‘ആശിർവാദ് എഡ്യൂവേഴ്‌സ്’ ആപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

2009-ൽ സ്ഥാപിതമായ ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സിന്റെ ആസ്ഥാനം വൈക്കത്താണ്. നോർത്ത് പറവൂരിൽ ആരംഭിച്ച പുതിയ കേന്ദ്രം സ്ഥാപനത്തിന്റെ അഞ്ചാമത്തെ പരിശീലനകേന്ദ്രമാണ്. പി.എസ്.സി., എസ്.എസ്.സി., ആർ.ആർ.ബി., മർച്ചന്റ് നേവി തുടങ്ങിയ മത്സരപരീക്ഷകൾക്കും കെ-ടെറ്റ്, സി-ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷകൾക്കും ഇവിടെ പരിശീലനം നൽകും.

സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് കുറഞ്ഞ ഫീസിൽ ഗുണമേന്മയുള്ള പരിശീലനം ലഭ്യമാക്കി സർക്കാർ ജോലി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ സഹായിക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. വിവിധ കോഴ്‌സുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ഇതുവരെ പതിനായിരത്തിലധികം ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

പുതുതായി പുറത്തിറക്കിയ ആശിർവാദ് എഡ്യൂവേഴ്‌സ് ആപ്പ് പഠനസാമഗ്രികളും ഡിജിറ്റൽ പഠനസൗകര്യങ്ങളും വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ്. ആപ്പിന്റെ വികസനത്തിൽ പങ്കുവഹിച്ച ശ്രീ. അനീഷ് എം.-നെ ചടങ്ങിൽ ആദരിച്ചു.

സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. മനു കെ. എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഹെഡ് ശ്രീമതി രശ്മിമോൾ കെ. എസ്. സ്വാഗതം ആശംസിച്ചു. ശ്രീ. രമേശ് ഡി. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജൂ, പ്രതിപക്ഷ നേതാവ് സി.എ രാജീവ് കുംടുബി എഡ്യൂകേഷൻ സൊസൈറ്റി സെക്രട്ടറി ഗണേശൻ ജീ . എന്നിവർ സംസാരിച്ചു , കെ. ഇ. എസ് പ്രസിഡൻ്റ് എ.പി ഗോപി, സെക്രടറി രാമചന്ദ്രൻ, അഡ്വ ഹരിഹരൻ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *