പറവൂർ: മടപ്ലാതുരുത്ത് സെന്റ്. ജോർജ്ജ് ഇടവക വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ജപമാല പ്രദർശനം നടത്തി. ഇടവക വികാരി ഫാ പോൾ കുര്യാപ്പിള്ളി ഉത്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ജോ ജോ മനക്കിൽ അദ്ധ്യക്ഷതവഹിച്ചു.സിസ്റ്റർ സാമുവേല, സിസ്റ്റർ മർ സല, ദിവ്യ ജ്യോതിഷ്, ജോഷി സ്രാമ്പിക്കൽ,ബിന്ദു സജി ,
ലിസി ജോൺസൻ ,
ലിബി നിക്സൺ ,
ഫിലോമിന ജോണി എന്നിവർ പ്രസംഗിച്ചു. ബൈബിൾ നേഴ്സറി മുതൽ പ്ലെസ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ പലവ്യജ്ഞനങ്ങൾ, പഴങ്ങൾ, മുത്തുകൾ, ബട്ടൻസുകൾ, സുഗന്ധവിളകൾ, തുണി, പേപ്പർ,പൂക്കൾ,ഇലകൾ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ വിവിധങ്ങളായ ജപമാലകൾ പ്രദർശനത്തിന് മനോഹരിതയേകി. നാളെ വൈകീട്ട് നടക്കുന്ന ദിവ്യബലിയ്ക്കും ജപമാലക്കും ശേഷവും മടപ്ലാതുരുത്ത് ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളി ഹാളിൽ നടക്കുന്ന പ്രദർശനം കാണുവാൻ സൗകര്യം ഉണ്ടായിരിക്കും.
ചിത്രം: മടപ്ലാതുരുത്ത് സെന്റ് ജോർജ്ജ് ഇടവക വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികൾ നിർമ്മിച്ച ജപമാലകളുടെ പ്രദർശനം വികാരി ഫാ.പോൾ കുര്യാപ്പിള്ളി ഉത്ഘാടനം ചെയ്യുന്നു. ജോജോമനക്കിൽ, സിസ്റ്റർ സാമുവേല, സിസ്റ്റർ മാർ സെല്ല ,ബിന്ദു സജി
ലിസി ജോൺസൻ
ലിബി നിക്സൺ
ഫിലോമിന ജോണി, കുര്യൻ കാ നപ്പിള്ളി എന്നിവർ സമീപം
ജപമാല പ്രദർശനം ഉത്ഘാടനം ചെയ്തു.
