മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ വീണ്ടും പൊലീസ് കേസ്. മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ ആണ് കേസ്. ആലുവ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്. പാലിയേക്കര ടോൾ പ്ലാസ കടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമീപ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അർജുൻ സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.

Leave a Reply

Your email address will not be published. Required fields are marked *