ജെ. മുഹമ്മദ് റാഫി അനുസ്മരണവും പുരസ്കാരംകർമ്മ ജ്യോതി പുരസ്കാരം അജു കെ മധു ഏറ്റുവാങ്ങി

തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെ. മുഹമ്മദ് റാഫി അനുസ്മരണവും പുരസ്‌കാര വിതരണവും തിരുവനന്തപുരത്ത് നടന്നു. ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ആരംഭിച്ച ചടങ്ങ് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. വനിതാ കൺവീനർ തനൂജ തനു നന്ദി രേഖപ്പെടുത്തി.

മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, മുൻ എം.എൽ.എ. അഡ്വ. ശരത് ചന്ദ്രപ്രസാദ്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സിനിമാ-സീരിയൽ താരം ജിജ സുരേന്ദ്രൻ, മുൻ സി.ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം, അർജുന അവാർഡ് ജേതാവ് പദ്മിനി തോമസ്, വിജയൻ മുരുക്കുംപുഴ എന്നിവർ ജെ. മുഹമ്മദ് റാഫിയെ അനുസ്മരിച്ച് സംസാരിച്ചു.

രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അജു കെ മധു വിന് കർമ്മജ്യോതി പുരസ്‌കാരം സമ്മാനിച്ചു. മുൻ എം.പിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ.) മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ സി ഡബ്ലിയു സി ചെയർപേഴ്സൺ ഷാനിബാബീഗം സിനിമാ സീരിയൽ താരം സുരേന്ദ്രൻ എന്നീ പ്രമുഖരിൽനിന്ന് അജു കെ മധു ,പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിലുൾപ്പെടെ വിവിധ രംഗങ്ങളിൽ കഴിവും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനുള്ള വേദിയായും ചടങ്ങ് മാറി. ജെ. മുഹമ്മദ് റാഫിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ച ചടങ്ങ് വൈകുന്നേരം ആറുമണിയോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *