എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ; സംഭവം മലപ്പുറത്ത്, വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം നടത്തിയെന്ന് വിവരം

മലപ്പുറം: മലപ്പുറത്ത് എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. മമ്പാട് ​എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനായ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്, അധ്യാപകനായ സുഹൈൽ മോങ്ങം സ്വദേശിയും മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനുമാണ്. ഇയാൾവിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് വിറ്റതായാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്സംഘത്തിലുൾപ്പെട്ട സുബ്രഹ്മണ്യനാണ് ആദ്യം ലഹരിമരുന്നുമായി പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് ഇയാളുടെ ഫോണും പണമിടപാടുകളും പരിശോധിച്ചപ്പോഴാണ് അധ്യാപകനായ സുഹൈലുമായുള്ള ബന്ധം കണ്ടെത്തുന്നത്. പിന്നാലെ സുഹൈലും പിടിയിലായി. മറ്റുപ്രതികളായ റീന, വിവേക് എന്നിവർക്ക് പണം വാങ്ങി എംഡിഎംഎ വിതരണം ചെയ്തിരുന്നത് സുഹൈലായിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *