കായിക മിത്രം പദ്ധതിയ്ക്ക് തുടക്കമായി

വൈക്കം: യുഡിഎഫ്
സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയുടെ
ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളിൽ നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിയ്ക്ക് തുടക്കമായി. വൈക്കം നിയോജക മണ്ഡലത്തിൽ സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ കെ.ബിനിമോൻ എം എൽ എ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രാദേശികതലത്തിൽ സ്പോൺസർമാരെ കണ്ടെത്തി കുട്ടികൾക്കുവേണ്ട കായിക ഉപകരണങ്ങൾ സ്കൂളിനു നൽകി. രണ്ട് കായിക ഇനങ്ങളിലെങ്കിലും കുട്ടികൾക്ക് മികച്ച പരിശീലനം നൽകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
മയക്കുമരുന്നുകളോടുള്ള
കുട്ടികളുടെ ലഹരി കായിക ലഹരിയാക്കി മാറ്റണം എന്ന് എം എൽ എ നിർദ്ദേശിച്ചു.
നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ മാനേജർ റവ. ഫാദർ ഡോ. ബെർക്കുമാൻസ്
കൊടയ്ക്കൽ, പ്രിൻസിപ്പൽ സിൽവി തോമസ്, വൈക്കം എഇഒ കെ.സി. ദീപ,പി റ്റി എ പ്രസിഡൻ്റ് എൻ സി തോമസ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് മനോജ് കുമാർ, ഹെഡ് മിസ്ട്രസ് സിനി അലക്സ് എന്നിവർ പ്രസംഗിച്ചു.

കെ ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *