മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോൺമെന്റ് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തളിപ്പറമ്പ് എംഎൽഎ ടി കെ ​ഗോവിന്ദന് വധ ഭീഷണി വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി.ഫോൺ സന്ദേശം വഴിയാണ് വധഭീഷണി വന്നത്. ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ഫോൺ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *