ഗുരുവായൂർ: സ്വാതന്ത്ര്യസമര സേനാനിയും ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നേതാവുമായിരുന്ന ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ 120-ാം ജയന്തി ആഘോഷിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി, മമ്മിയൂർ ദിവ്യാശ്രീ വിജ്ഞാന ആദ്ധ്യാത്മിക കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭാഗവതാചാര്യൻ ഉണ്ണികൃഷ്ണൻ തൃപ്പാളൂർ ഉദ്ഘാടനം ചെയ്തു. ആചാര്യ സി.പി. നായർ അധ്യക്ഷനായി. ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, ആർ. നാരായണൻ, കെ. പ്രദീപ് കുമാർ, മമ്മിയൂർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ 120-ാം ജയന്തി ആഘോഷിച്ചു
