ഏലപ്പാറയിൽ പി.എം.എ.വി. ഗുണഭോക്തൃ ഗ്രാമസഭ നടത്തി

പീരുമേട് :ഏലപ്പാറ പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ഏലപ്പാറ പഞ്ചായത്ത് ഹാളിൽ നടന്ന വിപുലമായ ഗ്രാമസഭ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നുമായി അഞ്ഞൂറിലധികം ഗുണഭോക്താക്കളാണ് ഗ്രാമസഭയിൽ പങ്കെടുത്തത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നടന്ന രണ്ട് സർവേകളിൽ ഉൾപ്പെട്ടവരുടെ സംഗമമാണ് യോഗത്തിൽ നടന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളിൽ ആർക്കെങ്കിലും നിലവിൽ മറ്റ് ഏജൻസികളിൽ നിന്നോ, സംഘടനകളിൽ നിന്നോ, സുമനസ്സുകളിൽ നിന്നോ വീട് ലഭിച്ചിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കി, അർഹരായവരെ മാത്രം ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിന് വേണ്ടിയാണ് ഗുണഭോക്താക്കളെ ഒന്നിച്ച് പങ്കെടുപ്പിച്ചു കൊണ്ട് ഇത്തരമൊരു ഗ്രാമസഭ വിളിച്ചുചേർത്തത്.
ചടങ്ങിൽ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫറൂഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിത്ര എം. രാജൻ, പഞ്ചായത്തംഗങ്ങളായ ആർ. രഞ്ജിത്ത്, എം. എം. കുരുവിള, മായാ സുജി, വത്സമ്മ ആന്റണി, അനിത സന്തോഷ്, രാധിക സൈമൺ, സി. കുമാർ, ജെൻസി സ്റ്റാൻലി, ജയ്മോൻ ജയകുമാർ, നിഷാമോൾ എസ്., സുരേഷ് മുരുകൻ, ദീപ ചന്ദ്രൻ, ആന്റപ്പൻ എൻ. ജേക്കബ്ബ്, ശാരദ എസ്., സന്ധ്യ ഗണപതി, ജേക്കബ്ബ് ജി., ബിജു ഗോപാൽ, ഗ്രാമസേവകൻ എസ്. സേതു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *