ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

പീരുമേട് :മുണ്ടക്കയം 34-ാം മൈലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ ആകാശ് (വിഷ്‌ണു-24) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 ന് 34-ാം മൈലിലെ വളവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ ആകാശിനൊപ്പം ബൈക്കിലുണ്ടായിരുന്ന കപ്പലുവേങ്ങ കുന്നേൽ നീരജ് രാജന് പരുക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
കപ്പാലുവേങ്ങ ശാന്തയിൽ മോഹനൻ – സീത ദമ്പതികളുടെ മകനാണ് അന്തരിച്ച ആകാശ്. അഭിഷേക് ഏക സഹോദരനാണ്. ആകാശിന്റെ സംസ്കാര ചടങ്ങുകൾ നടത്തി.
സംഭവത്തിൽ പെരുവന്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *