മഴയത്ത് മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

മഴയത്ത് ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞ് വീണ് ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രദീപിൻ്റെ മകൻ പ്രവീണിനാണ് ദാരുണാന്ത്യം സംഭവിച്ചത്

ചെമ്മണ്ണിൽ നിന്നും ഏലപ്പാറക്ക് തൻ്റെ സ്കൂട്ടിയിൽ വരുമ്പോൾ ഒടിച്ചുകുത്തി വളവിന് സമീപം നിന്ന കൂറ്റൻ ചീമ മുരിക്കിൻ്റെ ശിഖരം റോഡിലേക്ക് പതിച്ചാണ് അന്ത്യം സംഭവിച്ചത്

ഹെലിബറിയ ടീകമ്പനിയുടെ ഉടമസ്തതയിൽ ഇരുന്ന സ്ഥലം ഇവർ സ്വകാര്യ വ്യക്തിക്ക് വിറ്റു ഈ സ്ഥലത്ത് റോഡിനോട് ചേർന്നു നിന്ന മുരിക്കിൻ്റെ ജീർണ്ണിച്ച വൻ ശിഖരമാണ് റോഡിലേക്ക് വീണത്

നിരവധി തവണ എസ്റ്റേറ്റ് ഉടമയോടും സ്ഥലം വാങ്ങിയ സ്വകാര്യവ്യക്തിയോടും മരം മുറിക്കണമെന്ന് സമീപവാസികൾ നിരവധി തവണ ആവശ്യ പ്പെട്ടെങ്കിലും വെട്ടാൻ തയ്യാറാകാത്തത് കൊണ്ടാണ് മരണം സംഭവിച്ചത്

സമീപത്ത് പ്രവർത്തിക്കുന്ന തടി വർക്ക് ഷോപ്പിൽ എന്നും ജോലിക്കാർ ഉള്ളതാണ് എന്നാൽ ഭാഗ്യം കൊണ്ട് ഇന്ന് അവർ എത്തിയില്ല ഇതു കൊണ്ട് വൻ ദുരന്തം ഒഴിവായി

ഏലപ്പാറ ചെമ്മണ്ണ് റൂട്ടിൽ നിരവധി മരങ്ങളാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ നില്ക്കുന്നത് അധികാരികൾ നടപടി സ്വീകരിച്ചില്ലങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാവാം

അധികൃതരുടെ അനാസ്ഥ മൂലം ഇനിയും ജീവനുകൾ പൊലിയാതിരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യo

Leave a Reply

Your email address will not be published. Required fields are marked *