യുകെയിൽ കോഴിക്കോട് കൊയിലാണ്ടി എടക്കുളം ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഓതയോത്തു വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജെസിയയുടെയും മകൻ വി ജെ അർജുനെ (28) മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ കെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അർജുന്റെ വീട്ടിൽ വിളിച്ച് യുകെയിൽ നിന്നും പോലീസ് വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 2022 ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സിൽ എം എസ് പഠനത്തിനായി എത്തിയതായിരുന്നു അർജുൻ. ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് .
Related Posts
മഴയത്ത് മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
മഴയത്ത് ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞ് വീണ് ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രദീപിൻ്റെ മകൻ പ്രവീണിനാണ് ദാരുണാന്ത്യം സംഭവിച്ചത് ചെമ്മണ്ണിൽ നിന്നും ഏലപ്പാറക്ക് തൻ്റെ സ്കൂട്ടിയിൽ…
ഹൃദയാഘാതം: പത്തനംതിട്ട റാന്നി സ്വദേശി ഖത്തറിൽ അന്തരിച്ചു
ദോഹ: റാന്നി പെരുനാട് കാരുമൂട്ടിൽ അലക്സ് തോമസ് (ബിനു -51) ആണ് മരിച്ചത്. കാരമൂട്ടിൽ പരേതനായ കോറോത്ത് തോമസ് – സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: ഇലന്തൂർ…
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി കോട്ടയം കപ്പാട് മനോലി മാക്കൽ തങ്കച്ചൻ(63) മകൻ അഖിൽ (29) എന്നിവരെ വീട്ടിലെ രണ്ടിമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു…
