കല്ലമ്പലം : കെ.റ്റി.സി.റ്റി . ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ബാലതരംഗം സംഘടിപ്പിച്ച ശലഭമേളയിൽ പങ്കെടുത്ത് വിജയികളായ കലാ പ്രതിഭകൾക്കുള്ള സമ്മാനദാനം കെ.റ്റി.സി.റ്റി. ആഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ മുൻ എം.എൽ.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കുമാരി. സാവിനി അജിത് അധ്യക്ഷത വഹിച്ചു. ഡോ. നജീബ്, എം. എച്ച്. സുലൈമാൻ, സുരേഷ് ബാബു, പവിത്രാ ദാദാജി, ഷാനവാസ് ശാസ്തവട്ടം, സുഹിത, ബിജി ഉണ്ണി, വത്സല, ആദിൽ ഇഷാൻ, ദിയ ബി., ദേവിക ജിനി, ബേബി സാഹിയ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ചെയർമാൻ എം. ജഗേന്ദ്രൻ സ്വാഗതവും, താലൂക്ക് പ്രസിഡന്റ് അൻസഫ് സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. വിവിധ കലാ മത്സരങ്ങളിൽ വിജയികളായ മുന്നൂറോളം വിദ്യാർത്ഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ദേശീയബാലതരംഗം പ്രതിഭാസംഗമം അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു
