പാമ്പനാർ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയ പെരുന്നാൾ നവംബർ 13, 14 തീയതികളിൽ

പീരുമേട് :

പരുമല ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും, പാമ്പനാർ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് സുറിയാനി ദൈവാലയത്തിന്റെ 40-ാമത് വലിയപെരുന്നാളും നവംബർ 13, 14 തീയതികളിൽ . ഇടവക വികാരി ഫാ. സ്തേഫാനോസ് ബെഞ്ചമിൻ പ്ലാമ്മൂട്ടിൽ, ട്രസ്റ്റി ഇ. ജെ. തോമസ് ഇഞ്ചക്കാട്ട്, സെക്രട്ടറി മായ എജോ ഇഞ്ചക്കാട്ട് എന്നിവരുടെ നേതൃത്വം നൽകുംകോട്ടയം ഓർത്തഡോക്‌സ് തീയോളജിക്കൽ സെമിനാരിയിലെ റവ. ഫാ. മാത്യു വർഗീസിന്റെ മുഖ്യകാർമ്മികത്വം വഹിക്കും.

നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6:00-ന് സന്ധ്യാനമസ്‌കാരത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പഴയ പാമ്പനാർ ജംഗ്ഷനിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം തുടർന്ന് വാഴവര സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. ജിജിൻ ബേബി വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാമ്പനാർ തിരുഹൃദയ ദേവാലയം വികാരി റവ. ഫാ. ജോസ് കുരുവിള കാടന്തുരുത്തേൽ ചടങ്ങിൽ അതിഥിയാകും .

നവംബർ 14 ശനിയാഴ്ച രാവിലെ 7:30-ന് പ്രഭാതനമസ്‌കാരവും, തുടർന്ന് 8:30-ന് മൂന്നിന്മേൽ വിശുദ്ധ കുർബാനയും നടക്കും. റവ. ഫാ. മാത്യു വർഗീസ് റവ. ഫാ. ജേക്കബ് സ്‌കറിയ (പുറ്റടി സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരി), റവ. ഫാ. കുരിയാക്കോസ് മാത്യു (തേക്കടി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി) എന്നിവർ സഹകാർമ്മികരായിരിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം കല്ലാർ മാർ ഗ്രീഗോറിയോസ് കുരിശ്ശടിയിലേക്ക് പ്രദക്ഷിണം നടക്കും. തുടർന്ന് ആശീർവാദം, കൈമുത്ത്, ആദ്യഫലലേലം, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *