തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വനമ്പാടികളും കോഴിക്കോട് ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ലോക റെക്കോർഡിനു വേണ്ടി പതിനായിരം ഗായകർ അണിനിരക്കുന്ന സ്വാതന്ത്ര്യ ദിനത്തിലെ ദേശീയോദ്ഗ്രഥന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് കല്ലുത്താൻ കടവ് പാളയം ന്യൂ വെജിറ്റബിൾ മാർക്കറ്റ് കോംപ്ലക്സിൽ രക്ഷാധികാരി ഡോ.ബി.വേണു ഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ അഡ്വ.ഫാത്തിമ തഹ് ലിയ എം.എൽ.എ ഉത്ഘാടനം ചെയ്തു. കോർപ്പറേഷൻ പുതിയറ വാർഡ് കൗൺസിലർ ബിന്ദു ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, കലാശാല ഷീബ ടീച്ചർ,രാജാ തിയേറ്റർ ദിനേശ്,പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ,ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ് എന്നിവർ പ്രസംഗിച്ചു. ഡോ. എം കെ മുനീർ, കൈതപ്രം ദാമോദരൻ നമ്പൂതിരിഎന്നിവർ ആശംസസന്ദേശം അയച്ചു. യോഗാനന്തരം നൂറിലധികം ഗായകർ പങ്കെടുത്ത ഗാനമേള നടന്നു.രാവിലെയും ഉച്ചയ്ക്കും പരിശീലന പരിപാടിയും ഉണ്ടായിരുന്നു.
“കേരളം പാടുന്നു ദേശത്തിനായ് ” കോഴിക്കോട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
