ന്യൂതന സുസ്ഥിര കാര്‍ഷിക സങ്കേതിക വിദ്യകളെക്കുറിച്ച് സെമനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു

മാനാഞ്ചേരിക്കുന്ന് : ന്യൂതന സുസ്ഥിര കാര്‍ഷിക സങ്കേതിക വിദ്യകളെ കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്)യും, തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സംയുക്തമായി സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു. മാനാഞ്ചേരിക്കുന്ന് സെന്‍റ് പോള്‍സ് ചര്‍ച്ച് മതബോധന ഹാളില്‍ നടന്ന പരിപാടി പാറക്കടവ് ബ്ലോക്ക് മെമ്പര്‍ ശ്രീമതി സ്മിത ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്‍റ് പോള്‍സ് ചര്‍ച്ച് അസി. വികാരി റവ. ഫാ. നിവിന്‍ കളരിത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കിഡ്സ് കോട്ടപ്പുറം അസി. ഡയറക്ടര്‍ റവ. ഫാ. നിഖില്‍ മുട്ടിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ആധുനിക കൃഷി രീതികളും സുസ്ഥിരതയും കര്‍ഷകരുടെ വരുമാന വര്‍ധനവിന് എങ്ങനെ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. യോഗത്തില്‍ തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫ. ഡോ. സ്മിത കെ.പി. വിത്ത് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രൊഫ.ഡോ. അപര്‍ണ്ണ ജി.എസ് ന്യൂതന കാര്‍ഷിക സാങ്കേതിക വിദ്യകളെക്കുറിച്ച് ക്ലാസ് നയിച്ചു. ജൈവവള നിര്‍മ്മാണം, ജലസംരക്ഷണം, കാലാവസ്ഥ അനുകൂല കൃഷിരീതികള്‍ എന്നിവയെക്കുറിച്ച് കര്‍.ഷകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി. കേന്ദ്രസമിതി പ്രസിഡണ്ട് ശ്രീ. സുനില്‍ കുന്നത്തൂര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കിഡ്സ് കോ-ഓഡിനേറ്റര്‍ ശ്രീമതി. ഗ്രേയ്സി ജോയ് സ്വാഗതവും ആനിമേറ്റര്‍ ശ്രീമതി. മോളി ജോസഫ് നന്ദിയും പറഞ്ഞു. കര്‍ഷകരും എസ്.എച്ച്.ജി അംഗങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *