പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ മൗനം

പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്.സമ്മേളനത്തെ സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സെപ്റ്റംബർ പകുതിയോടെ പുതിയ സിറ്റിംഗ് ഉണ്ടായേക്കുമെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വനിത സംവരണ ബില്ലിൻ്റെ തുടർന്നുള്ള നിയമനിർമ്മാണ നടപടികളിൽ സർക്കാരിൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉള്ളത്. സർക്കാരിൻറെ നീക്കം അറിഞ്ഞ ശേഷം തുടർ നടപടികൾ തീരുമാനിക്കാം എന്ന നിലപാടിലാണ് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *