ബംഗാൾ ഉൾക്കടലിൽ പനാമ പതാകയേന്തിയ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കാണാതായ 22 ജീവനക്കാരെ കണ്ടെത്താൻ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഈസ്റ്റേൺ നേവൽ കമാൻഡും മറ്റ് ഏജൻസികളും ചേർന്ന് തീവ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനം തുടരുന്നു. ഒഡിഷയിലെ പാരദീപ് തീരത്തുനിന്ന് ഏകദേശം 230 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്ച രാത്രി വൈകിയാണ് എംവി ഓഷ്യൻ-വിന്നർ മുങ്ങിയത്.
രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു. മറ്റ് 22 പേർക്കായി കുറഞ്ഞത് മൂന്ന് കപ്പലുകൾ കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡിനെ സഹായിക്കുന്നതിനായി ഈസ്റ്റേൺ നേവൽ കമാൻഡ് P-8I വിമാനം നിരീക്ഷണ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ കടൽ പ്രക്ഷുബ്ധമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലൈഫ് റാഫ്റ്റുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയ രണ്ട് ജീവനക്കാരെ കോസ്റ്റ് ഗാർഡ് കപ്പലിലെത്തിച്ച് വൈദ്യസഹായം നൽകിവരികയാണെന്ന് കോസ്റ്റ് ഗാർഡ് വക്താവ് കമാൻഡന്റ് അമിത് ഉനിയാൽ പറഞ്ഞു. ഇവരെ വൈകാതെ കരയിലെത്തിക്കും. എല്ലാ ഏജൻസികളും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോന
ബംഗാൾ ഉൾക്കടലിൽ പനാമ പതാകയേന്തിയ ചരക്കുകപ്പൽ മുങ്ങി
