തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി ക്യുആർ കോഡ്

മുംബൈയിലെ തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി ക്യുആർ കോഡ് ഘടിപ്പിച്ച സ്മാർട്ട് കോളറുകൾ കാണാം. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.നഗരത്തിലെ തെരുവുനായ്ക്കളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയുടെ കൃത്യമായ കണക്കെടുത്ത് ഒരു ഡിജിറ്റൽ ഡേറ്റാബേസ് തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നഗരത്തിലെ മൃഗക്ഷേമ പ്രവർത്തനങ്ങളിൽ ഒരു പുതിയ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഓരോ നായയുടെയും ആരോഗ്യ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നതോടെ, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *