മുംബൈ: മുംബൈയിലെ വില പാര്‍ലെ (വെസ്റ്റ്) ബപ്തിസ്ത റോഡിലുള്ള ‘ശാന്ത ഭവന്’ എന്ന 12 നില പാര്‍പ്പിട സമുച്ചയത്തിന്റെ 11-ാം നിലയില്‍ ഇന്നലെ രാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ യുവതിയും രണ്ടര വയസ്സുള്ള കുട്ടിയും മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.രാത്രി 10:02-ഓടെയാണ് 11-ാം നിലയിലെ രണ്ട് ഫ്ളാറ്റുകളില്‍ തീ പടര്‍ന്നുപിടിച്ചതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.പരിക്കേറ്റവരെ സമീപത്തെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബീര്‍ (2.5), അങ്കിത (23) എന്നിവര്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ പാര്‍ത്ഥ് (32), ഹിരണ്‍ (64), യശസ്വി, അഭിഷേക് എന്നിവര്‍ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
മുംബൈയിൽ 12 നില പാർപ്പിട സമുച്ചയത്തിൽ അർദ്ധരാത്രി വൻ തീപിടുത്തം: യുവതിയും രണ്ടര വയസ്സുകാരനും വെന്തുമരിച്ചു
