ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ ഓഗസ്റ്റ് 13ന് കൊച്ചിയിൽ നടക്കും

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാങ്കേതികവിദ്യയിലൂടെ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഐബാർക്കും ഡെയിലി സ്കിൽസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ’ ഓഗസ്റ്റ് 13ന് കൊച്ചി പാലാരിവട്ടം മൺസൂൺ എംപ്രസിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പരിപാടി.ഓട്ടോമേഷൻ എക്സ്പേർട്ടും മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനുമായ സുബിലാൽ കെ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഹാക്കത്തോണിൽ 30 ബിസിനസുകളെ ലൈവായി ഓട്ടോമേറ്റ് ചെയ്യുകയും 10 സ്റ്റാർട്ടപ്പുകൾകളുടെ ലോഞ്ചും നടക്കും.‘ഓട്ടോമേറ്റ് കേരളം’ മിഷന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം ബിസിനസുകളെ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യം. ഇതിനകം 10 എഡിഷനുകളിലായി 300-ലധികം ബിസിനസ് ഉടമകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.തിയറിക്ക് പകരം എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സ്വന്തം ബിസിനസിൽ ഓട്ടോമേഷൻ സംവിധാനങ്ങൾ നേരിട്ട് രൂപകൽപ്പന ചെയ്ത് പരീക്ഷിക്കാനുള്ള പ്രായോഗിക പരിശീലനമാണ് ഹാക്കത്തോണിന്റെ പ്രത്യേകത.രജിസ്ട്രേഷൻ തുടരുന്നു.കൂടുതൽ വിവരങ്ങൾക്ക്: +91 88488 84773

Leave a Reply

Your email address will not be published. Required fields are marked *