തിരുവനന്തപുരം: ഓണക്കാലത്ത് ഗാർഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കാണ് മന്ത്രി കത്തയച്ചത്.നിലവിൽ ഗാർഹിക എൽപിജി റീഫിൽ ബുക്കിങ്ങിന് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവുമാണ് കാത്തിരിപ്പ് കാലയളവ്. ഓണക്കാലത്ത് പാചകവാതകത്തിന്റെ ആവശ്യകത സാധാരണയേക്കാൾ വർധിക്കുന്നതിനാൽ ഈ നിയന്ത്രണങ്ങൾ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
എൽപിജി ബുക്കിങ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ട് കേരളം
