കൊച്ചി: ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ കൂട്ടായ്മയായ കേരള എയർലൈൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് പദ്മകുമാർ മെമ്മോറിയൽ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 15ന് കൊച്ചി കടവന്ത്രയിൽ നടക്കും.
കടവന്ത്രയിലെ ഗാമ്മ ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിലെ 16 പ്രമുഖ കമ്പനികളുടെ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച രാവിലെ 7.30ന് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9.30 വരെ നീളും.
എയർടിക്കറ്റ്, എയർഗൈഡ്, അക്ബർ ഗ്രൂപ്പ്, ക്ലബ് ട്രാവലറ്റ്, ഫ്ലൈവെൽ, ഫ്ലൈ ക്രിയേറ്റീവ് ഓൺലൈൻ ലിമിറ്റഡ്, ഫോർച്യൂൺ ടൂർസ്, ഗോ കൈറ്റ്, സഫിയ ഗോ, ഗോ സാമ, ഒസാക്ക ഗ്രൂപ്പ്, റിയ, സവന്ന ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ്, സീറാ, സ്വിട്രസ്, വിസ്മോണി എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ടൂർണമെന്റിലെ ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായി എയർഗൈഡ് ടൂർസ് ആൻഡ് ട്രാവൽസ് ടീമും അക്ബർ ട്രാവൽസ് ടീമും തമ്മിലുള്ള മത്സരം മാറും. എയർഗൈഡ് ടൂർസ് ആൻഡ് ട്രാവൽസ് സ്പോൺസർ ചെയ്യുന്ന ടീമിന്റെ മാനേജരായി ശ്രീ. റഹ്മാനും ക്യാപ്റ്റനായി ഉനൈസുമാണ് നേതൃത്വം നൽകുന്നത്. അക്ബർ ട്രാവൽസ് ടീമിനെതിരായ മത്സരത്തിനായി ടീം തയ്യാറെടുക്കുകയാണെന്ന് എയർഗൈഡ് ടീം മാനേജ്മെന്റ് അറിയിച്ചു.
ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കായികമികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഫുട്ബോൾ പ്രേമികൾക്കും ട്രാവൽ മേഖലയിലെ ജീവനക്കാർക്കും ആവേശകരമായ കായിക വിരുന്നായിരിക്കും.
നവംബർ 15ന് രാവിലെ മുതൽ രാത്രി വരെ കൊച്ചിയിലെ ഫുട്ബോൾ മൈതാനത്ത് ആവേശപ്പോരാട്ടങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്.
