പത്തനംതിട്ട: അടൂരില്‍ പറക്കോടിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മറിയം ബീവിയാണ് മരിച്ചത്.പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. വീടിന്റെ ഭിത്തി പൂര്‍ണമായും തകരുകയും ഉറങ്ങിക്കിടന്നിരുന്ന മറിയം ബീവി ഇതിനടിയില്പ്പെടുകയുമായിരുന്നു.ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പണിപെട്ടാണ് മറിയം ബീവിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിച്ചെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല.
Related Posts
ഭൂമി യു എൻ മാറ്റി വരയ്ക്കുന്നു, കുന്നംകുളം ഉണ്ടാകുമോ ആവോ…………….?ഇനി ഡിജിറ്റൽ മാപ്പുകളിലും ആഗോള മാധ്യമങ്ങളിലും പുതിയ പ്രൊജക്ഷൻ ഭൂപടങ്ങൾ ആയിരിക്കും ഉപയോഗിക്കപ്പെടുക
ന്യൂയോർക്ക്: ഭൂമിയുടെ ഭൂപടത്തിൽ സമൂലമാറ്റം വരുന്നു, ഇനി നമ്മൾ കണ്ട ഭൂമിയല്ല. ഭൂമി യു എൻ മാറ്റി വരയ്ക്കുന്നു. ലോകഭൂപടം മാറ്റി യുണൈറ്റഡ് നേഷൻസ് (യുഎൻ) പൊതുസഭയുടെ…
ഇളമ്പ വില്ലേജിൽ വി.ഒ തസ്തിക അനുവദിക്കണം: കെ.ആർ.ഡി.എസ്.എ
ആറ്റിങ്ങൽ : ഇളമ്പ വില്ലേജിൽ വില്ലേജ് ഓഫീസർ തസ്തിക അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ചിറയിൻകീഴ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.…
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കാസർഗോഡ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ ആയിരുന്നു സംഭവം.ശ്വാസം മുട്ടലിനെ…
