കേരളത്തിന്റെ ജനകീയ യുവജന നേതാവ് ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദ്ദിച്ച പോലീസ് രാജിനെതിരെയും ശബരിമല അയ്യപ്പന്റെ കിലോ കണക്കിന് സ്വർണം കൊള്ള ചെയ്ത അമ്പലം വിഴുങ്ങി പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ പരിപാടി പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വാഴമുട്ടം ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡന്റ് എൻ പ്രഹ്ലാദൻ അധ്യക്ഷനായി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളായ പനത്തുറ പുരുഷോത്തമൻ, പൂങ്കുളം രാജൻ,കെ. എസ്. പ്രസാദ് കടവിൽ ഇടയാർ സാംബശിവൻ, വെള്ളാർ ഉദയൻ, തമ്പി കടനട, പാച്ചല്ലൂർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം നേതാക്കളായ പനത്തുറ അഭിരാജ് ,നിതിൻ ഭഗത് സിംഗ്, പനത്തുറ വിഷ്ണു,നിഖിൽ, മിഥുൻ, മനീഷ് വാഴമുട്ടം, അഭിലാഷ് തോട്ടുമുക്ക്, അനുലാൽ ഇടവിളാകം, ഷിബിൻ മുട്ടളക്കുഴി, അജയഘോഷ് ഭഗത് സിംഗ്, അഭിരാജ് കോളിയൂർ, ശരത് മദ്രാസി തുടങ്ങിയവർ നേതൃത്വം നൽകി
Related Posts
‘അംഗനവാടി മുതൽ ഐഎഎസ് വരെ’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
പീരുമേട് :ഏലപ്പാറ പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് ഉന്നത വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭരണസമിതി നടപ്പിലാക്കുന്ന ‘അംഗനവാടി മുതൽ ഐഎഎസ് വരെ’ പദ്ധതിയുടെ ലോഗോ പ്രകാശനം…
പുതിയ മോഡലുകളും വമ്പൻ ഓണം ഓഫറുകളുമായി ആംപെയർ ഇലക്ട്രിക് സ്കൂട്ടറുകൾ
കോട്ടയം,ഓഗസ്റ്റ് 21, 2026: ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ‘ആമ്പിയർ’ (Ampere) ഈ ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കൾക്കായി പുതിയ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും…
കുപ്പക്കയത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുപ്പക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം, മുണ്ടക്കയം എം.എം.ടി. ആശുപത്രി, പെരുവന്താനം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുപ്പക്കയത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…
