നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

കല്‍ബുര്‍ഗി: നീറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ രാജ്യത്ത് വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ 18 കാരിയായ ഭാഗ്യശ്രീയെയാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനിയായിരുന്നു ഭാഗ്യശ്രീ. മെയ് രണ്ടിനാണ് ഭാഗ്യശ്രീ നീറ്റ് പരീക്ഷ എഴുതിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *