കൊച്ചി: താര സംഘടനയായ അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളിലും അച്ചടക്കമില്ലായ്മയിലും രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്റെ രാജിയെത്തുടര്‍ന്ന് സംഘടനയിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ ടിനി ടോം വര്‍ഗീയവാദിയാണെന്ന അന്‍സിബയുടെ ആരോപണം മഹാമണ്ടത്തരമാണെന്ന് ജോയ് മാത്യു പറഞ്ഞു.ടിനി ടോം മറ്റൊരാളെ ജിഹാദി എന്ന് വിളിക്കുമെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ജോയ് മാത്യു പറഞ്ഞു. മുന്‍പിന്‍ നോക്കാതെ കോമഡിയും കൗണ്ടറുകളും അടിക്കുന്നത് കൊമേഡിയന്മാരുടെ പൊതുവായ രീതിയാണ്. അത്തരം കൗണ്ടറുകളില്‍ രാഷ്ട്രീയ ശരികള്‍ ഉണ്ടാകണമെന്നില്ല, അത് വര്‍ഗീയതയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ജോയ് മാത്യു പറഞ്ഞു.
അമ്മയില്‍ അച്ചടക്കമില്ല; ജോയ് മാത്യു
