ജനകീയ വികസന സംരക്ഷണ സമിതിയുടെ സമരപന്തൽ പൊളിച്ച് മാറ്റി വനിതാ പ്രവർത്തകർ. ചക്കരക്കടവ് അടിപാത തൊഴിലാളികൾക്കും യാത്രക്കാർക്കും പന്തലിൽ പായസം വെച്ച് വിതരണം ചെയ്തു. മുൻമന്ത്രിയും മുഖ്യരക്ഷാധികാരി ശ്രീ എസ്. ശർമ്മ ഉത്‌ഘാടനം നിർവ്വഹിച്ചു , നീണ്ട 543 ദിവസത്തെ സമരപന്തലാണ് വിജയത്തെ തുടർന്ന് പൊളിച്ച് നീക്കിയത് ജനകീയസമരസമിതിയുടെ എല്ലാ ആവിശ്യങ്ങളും നേടിയെടുത്ത സന്തോഷത്തിലാണ് നാട്ടുകാർ. പന്തൽ നീക്കിയത് ചക്കരകടവ് അടിപാത. ഇൻഫറ്റ് ജീസസ് റോഡ് അടക്കാതെ 100 മീറ്ററിൽ വയ്ഡക്റ്റ് . മുഖ്യകവാടത്തിനായി അണ്ടർപാസ്സിനോട് ചേർന്ന് ഇരു വശങ്ങളിലും വയഡക്റ്റ്, സിറോ പൊയൻ്റിൽ എക്സ് സിറ്റും എൻട്രിയും , നീർച്ചാലുകൾ പുനർക്രമികരിക്കാൻ തുകയും അനുവദിച്ചതായി പ്രൊജക്റ്റ് ഡയറക്ടർ സമരസമിതി ഭാരവാഹികളോട് പറഞ്ഞു! ജനകീയ സമര സമിതി എല്ലാ ആഴ്ചകളിലും സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ജനകിയ സ്നേഹതണൽ നടത്തി പ്രദേശത്തിൻ്റെ കാവൽക്കാരായി പ്രവർത്തനം തുടരുകയാണ് ലക്ഷ്യം.
കൗൺസിലറും രക്ഷാധികാരി കെ.രാമചന്രൻ അടുപ്പ് കൂട്ടി തീതെളിച്ചു, ബോബൻ വി.എസ്, ജി ഗണേശൻ ,ഓ എൻ ബോസ്,ഉദയഭാനുപി.എസ് ,രാധാകൃഷണൻ കെ.വി ,ജാൻസി ഉദയൻ,സിന്ധു ആൻ്റണി ,കെ. കെ ബഷീർ, ജസ്റ്റിൻ ഇലഞ്ഞിക്കൽ , ജോജോ മനയ്ക്കൽ, കെ. അബ്ദുള്ള, ജോസ് തോമസ് തനുജഅൽസൽ എന്നിവർ പ്രസംഗിച്ചു
എല്ലാംനേടി സമരപന്തൽ പൊളിച്ച് എൻ എച്ച് ജനകിയസമരസമിതി
