മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു

പീരുമേട് :കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി തങ്ങളുടെ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ബിരുദദാന ചടങ്ങ്, ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം എന്നിവ വരും ദിവസങ്ങളിൽ നടക്കും. ജൂലൈ 16 വ്യാഴാഴ്ച നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും.
ജൂബിലിയുടെ ഭാഗമായി കോളേജിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് 3 വീടുകൾ നിർമ്മിച്ചു നൽകും. ഈ പ്രോജക്റ്റുകളുടെ ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവ്വഹിക്കും. കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ പഠന ശിബിരവും സംഘടിപ്പിക്കുന്നുണ്ട്. എം.ബി.സി.സി.ഇ.റ്റി മാനേജർ സഖറിയാസ് മാർ സെവേറിയോസ് മെത്രാപൊലീത്ത ചടങ്ങിൽ അധ്യക്ഷത വഹിക്കും. സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിസ തോമസ് ,കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ മാമ്മൻ ,
പുരോഹിത ട്രസ്റ്റി റവ. ഫാ. തോമസ് വർഗീസ് അമയിൽ, ലേമാൻ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീവമോൾ കെ.കെ, അലുമിനി പ്രതിനിധി ഡോ. രിറ്റിൻ എബ്രഹാം കുര്യൻ, സ്റ്റുഡന്റ് പ്രതിനിധി കെവിൻ കോശി , കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ എന്നിവർ പങ്കെടുക്കും.
കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ മാമ്മൻ, അഡ്മിനിസ്ട്രേറ്റർ ഫാ. ജിത്തു തോമസ്, പ്രിൻസിപ്പാൾ ഡോ. സന്തോഷ് സൈമൺ, വൈസ് പ്രിൻസിപ്പാൾ പ്രൊഫ. എലിയാസ് ജാൻസൺ , പി. ആർ. ഒ അമൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *