തളിപ്പറമ്പ്. കുറുമാത്തൂർ പൊക്കുണ്ടിന് സമീപം കിണറ്റിൽ വീണു രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു പോലീസ്. തിങ്കളാഴ്ച രാവിലെ വീടിൻറെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൻ കരയിൽ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ കുഞ്ഞു കുതറി കിണറ്റിൽ വീണു എന്നാണ് അമ്മ പറഞ്ഞത്. എന്നാൽ ഗ്രില്ലും ആൾ മറയുമുള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതു പോലീസിന് നേരത്തെ തന്നെ സംശയമുളവാക്കിയിരുന്നു. രണ്ടുദിവസമായി കുഞ്ഞിൻറ അമ്മയായ മുബഷിറയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. കുട്ടിയെ അമ്മ കിണറ്റിൽ ഇട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. കുട്ടിയെ കിണറ്റിൽ എറിയാനുള്ള കാരണം എന്താണെന്ന് വ്യക്തമായില്ല ഇതുവരെ .ഇന്ന് രാവിലെ മുബഷിറയെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനകൾ പൂർത്തിയായ ശേഷം കോടതിയിൽ ഹാജരാക്കും.
