പ്രേംനസീർ സുഹൃത്‌സമിതി ദൃശ്യ മാധ്യമ പുരസ്‌കാരം 2025 നോട് അനുബന്ധിച്ചു ഭാരത് വോയിസ് മ്യൂസിക് ബാൻഡിന്റെ അരങ്ങേറ്റം വൻ വിജയമായിരുന്നു,പ്രേക്ഷകർ ഗായകരോടൊപ്പം ഓരോ പാട്ടുകളും ഒരുമിച്ചു പാടി ആസ്വദിച്ചു..വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിക്ക് കൂടുതൽ അന്വേഷണങ്ങളും ബുക്കിങ്ങുകളുമായി മുന്നേറുകയാണ് ബാൻഡ്, പരിപാടി വിജയിപ്പിച്ചതിൽ മുഖ്യ പങ്ക് പ്രേംനസീർ സുഹൃത് സമിതി എന്ന വലിയ സംഘടനയാണ്,വിജയത്തിന്റെ പിന്നിൽ മറ്റൊരു വലിയ പങ്ക് വഹിച്ചത് ഓർക്കേസ്ട്രാ ടീം ആണ്,കൂടേ പിന്നണി ഗായിക പ്രിയ ജ്യോത്സ്ന ജോസ് അറക്കൽ വളരെ നന്നായി പാടുകയും പെർഫോമൻസ് ചെയ്യുകയും ചെയ്തു.. കീബോർഡിൽ മായാജാലം തീർത്ത വിഷ്ണു,തബല റിതം പാട് വായിച്ച ഗംഭീര പ്രകടനവുമായി ജയദേവൻ, ഡ്രംസിൽ വലിയ പ്രകടനവുമായി ഷിജോ, ഗിറ്റാറിൽ മാന്ത്രിക വിരലുകളാൽ വിസ്മയം തീർത്ത ശ്യാം…പിന്നെ ഭാരത് മ്യൂസിക് അക്കാദമിയിലെ പേരെന്റ്സ് കുട്ടികൾ പങ്കെടുത്തു, കൂടാതെ എസ് ട്രാക്ക്സ്.ഭാരത് വോയിസ് എന്ന പേരിന്റെ പിന്നിൽ എന്റെ ഒരുപാട് നാളത്തെ അനുഭവങ്ങൾ ഉണ്ട്, മതേതര ഇന്ത്യയിൽ വർഗീയതയ്ക്കും മതവിദ്വെഷത്തിനെതിരെയും, വംഷീയതക്കെതിരെയും വർണവിവെചനത്തിനെതിരെയും ഉള്ള ഒരു പോരാട്ടം കൂടിയാണ് ഈ ബാൻഡ് ഉദ്ദേശിക്കുന്നത്, മതേതരത്വവും, സഹോദര്യവും കാത്തു സൂക്ഷിക്കാനും പുലർത്താനും വേണ്ടിയാണ് ഇങ്ങനെ ഒരു ബാൻഡിന്റെ ഉദയവും ഉത്ബോധനവും..എല്ലാം ഒന്നാണെന്നും ഇന്ത്യപെറ്റ മക്കൾ നമ്മൾ എന്നുമൊന്നു എന്നുള്ള ഗാനങ്ങൾ അടങ്ങിയ വ്യത്യസ്തമായ നമ്മുടെ ഭാരതത്തിന്റെ മൂല്യങ്ങൾ അടങ്ങിയ പ്രകടനങ്ങളാൽ നിറഞ്ഞതാണ് ഭാരത് വോയിസ് മ്യൂസിക് ബാൻഡ്… ജനങ്ങൾക്ക് സന്തോഷിക്കാനും ഉല്ലസിക്കാനും പറ്റുന്ന മനോഹരമായ സിനിമ ഗാനങ്ങളാൽ, മെലഡീയും, ഫാസ്റ്റ് പാട്ടുകളും, ദേശീയ ഗാനവും ഉൾപ്പെടെ മൊത്തത്തിൽ ഒരു സംഗീത വിരുന്നാണ് ഭാരത് വോയിസ് മ്യൂസിക് ബാൻഡ്..ഞങ്ങൾ ഒരു മനുഷ്യനും എതിരല്ല, എല്ലാ മനുഷ്യരെയും ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ഉദ്ദേശമാണ് നമുക്കുള്ളത്.. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരങ്ങൾ ആണെന്നുള്ള മനോഹരമായ സന്ദേശം ഊട്ടിയുറപ്പിക്കുകയും,ഇങ്ങനെയുള്ള സന്ദേശങ്ങൾ കൂടി അടങ്ങിയ ഈ ബാൻഡിന്റെ അമരക്കാരൻ ഗായകനും സംഗീത സംവിധായകനും ഭാരത് മ്യൂസിക് അക്കാദമി ഡിറക്ടറുമായ ഷംനാദ് ഭാരത് ആണ്
വ്യത്യസ്തമായ മ്യൂസിക് ബാന്റുമായി ഭാരത് വോയിസ് ബാൻഡിന്റെ പരിപാടി അരങ്ങേറി
