ആലുവ എം എൽ എ അൻവർ സാദത്തിനെതിരെ അന്വേഷണം

വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിൽ ആലുവ എം എൽ എ അൻവർ സാദത്തിനെതിരെ അന്വേഷണം നടത്തി നടപടി എടുക്കാൻ എറണാകുളം രുറൽ
എസ് പിക്ക് ഡി ജി പി നിർദേശം നൽകി. ആലുവ ചൂർണിക്കര സ്വദേശി രാഹുൽ കെ ടി യുടെ പരാതിയിലാണ് നടപടി.2011-16, 2016-21,
2021-2026 നിയമ സഭ തിരഞ്ഞെടുപ്പിൽ വ്യത്യസ്തങ്ങളായ കാര്യങ്ങൾ സത്യ വാങ്മൂലം
സമർപ്പിച്ചതിലൂടെ ഭാരത ന്യായ സംഹിത 2023ലെ 335,336,337,338,339,340,341,342,344 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന ശക്തമായ തെളിവുകളാണ് പരാതിക്കാരൻ രേഖമൂലം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി റവദ ചന്ദ്രശേഖർ അന്വേഷണത്തിന് നിർദേശം കൊടുത്തിരിക്കുന്നത്. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ പ്രസ്തുത കാലഘട്ടങ്ങളിൽ സർക്കാരിൽ നിന്നും കൈപ്പറ്റിയ മുഴുവൻ തുകകളും തിരിച്ചു നൽകേണ്ടി വരും. സമാനപരമായ വിഷയങ്ങളിൽ രാഹുലിന്റെ പരാതിയിൽ നടപടിയുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *