ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ആഗോള അൽമായ സംഘടനയായ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ എറണാകുളം സെൻട്രൽ കൗൺസിലിലെ പറവൂർ ഏരിയ കൗൺസിലിൻ്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും കെടാമംഗലം ആരോഗ്യമാതാ പള്ളി ഹാളിൽ വച്ച് നടന്നു. പറവൂർ ഫൊറോന സഹ വികാരി ഫാ. സിറിൾ പാലക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി.വി ജോബി പള്ളത്ത് അധ്യക്ഷനായി . എറണാകുളം സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് പീറ്റർ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷകനായിരുന്നു. സോണൽ കോഡിനേറ്റർ ജോൺസൺ ഈരാളി, മദർ സുപ്പീരിയർ സിസ്റ്റർ ഡോ. റോസ് ജോസ്, കൺവീനർ വിനു കുരിശിങ്കൽ, ഏരിയ സെക്രട്ടറി റാണി ജെയിംസ്, ട്രഷറർ ഡേവീസ് മഴുവഞ്ചേരി,സിസ്റ്റർ ആലീസ്, ഓഡിറ്റർ ഷാജൻ വടക്കുഞ്ചേരി, വൈസ് പ്രസിഡൻ്റ് സി.ജെ ജോയി,ജോ സെക്രട്ടറി ജോസഫ് കുഴുപ്പിള്ളി എന്നിവർ സംസാരിച്ചു. ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ എം.വി ജോസ് മഴുവഞ്ചേരി ക്ലാസ്സ് നയിച്ചു.കെടാമംഗലം സെൻ്റ് മേരീസ് കോൺഫ്രൻസ് നേതൃത്വം നൽകി. കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.
സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി വാർഷികം
