കല്ലാമം എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും ആദരവും സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ കല്ലാമം യൂണിറ്റ്. കല്ലാമം ജംഗ്ഷനിൽ നടന്ന പരിപാടി അരുവിക്കര നിയോജക മണ്ഡലം എം.എൽ.എ ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
വിജയത്തിന്റെ പുത്തിയ പാതകൾ തേടി മുന്നേറുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു, പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ കല്ലാമം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മൊമെന്റോകളും വിതരണം ചെയ്തു.
പ്രാദേശിക നേതാക്കൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങ് സമൂഹത്തിൽ വിദ്യാഭ്യാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകുന്ന സന്ദേശമാണ് മുന്നോട്ട് വെച്ചത്.
കല്ലാമം യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു
