നോർത്ത് പറവൂർ: സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ 2026–27 അധ്യയന വർഷത്തെ ഇൻവെസ്റ്റിച്ചർ സെറിമണിയും വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള വിവിധ സ്കൂൾ ക്ലബുകളുടെ സംയുക്ത ഉദ്ഘാടനവും ജൂലൈ 4-ന് പ്രൗഢഗംഭീരമായി നടന്നു.
ഹെഡ്മിസ്ട്രസ് ജിൽ പോൾ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ. സിറിൽ പാലക്കൽ അധ്യക്ഷത വഹിച്ചു. പറവൂർ വാർഡ് കൗൺസിലർ ശ്രീ റോയ് ദേവസ്സി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം എറണാകുളം ജില്ലാ കോ-ഓർഡിനേറ്ററും അധ്യാപകനും ചവിട്ടുനാടകം കലാകാരനുമായ ശ്രീ. ആൻസൻ കുറുമ്പത്തുരുത്ത് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ സ്കൂൾ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളോട് അദ്ദേഹം പ്രചോദനാത്മകമായ സന്ദേശവും പങ്കുവച്ചു.
സ്റ്റാഫ് സെക്രട്ടറി ധന്യ ടീച്ചർ വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്ത് വരവേറ്റു, നല്ല പാഠം പ്രവർത്തനത്തിന്റെ കൺവീനറായ ജോമിയ ടീച്ചർ വിദ്യാരംഗം സ്കൂൾതല കോ-ഓർഡിനേറ്റർമാരായ ബിനിത ടീച്ചർ, സിജി ടീച്ചർ എന്നിവരും ചേർന്ന് നാടിന്റെ ചവിട്ടുനാടകം കലാകാരനും IBR ഹോൾഡറും ആയ വിശിഷ്ടാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ റോഷി എൻ. എ., പി.ടി.എ. പ്രസിഡന്റ് തോമസ് എം. ജെ., സീനിയർ അധ്യാപിക സുമ റാഫേൽ, സ്കൂൾ ലീഡർ അസ് ലഹ എം. എസ്. എന്നിവർ ആശംസകൾ നേർന്നു. Programme coordinator ഷിജി എൻ. ജെ. നന്ദി രേഖപ്പെടുത്തി.
തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന SPC Students നടത്തിയ ഫ്ലാഷ്മോബ് ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ കലാപ്രതിഭയും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതിയ പരിപാടികൾക്ക് രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും മികച്ച അഭിനന്ദനമാണ് ലഭിച്ചത്.
ഇൻവെസ്റ്റിച്ചർ ചടങ്ങും ക്ലബുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളിൽ നേതൃത്വബോധവും സാമൂഹിക ഉത്തരവാദിത്തവും സർഗാത്മകതയും വളർത്തുന്ന ശ്രദ്ധേയമായ തുടക്കമായി മാറി.
സെന്റ് അലോഷ്യസ് ഹൈസ്കൂൾ, നോർത്ത് പറവൂരിൽ പ്രൗഢഗംഭീരമായി ഇൻവെസ്റ്റിച്ചർ ചടങ്ങും ക്ലബുകളുടെ ഉദ്ഘാടനവും
