നീറ്റ് പരീക്ഷ: മിൻഹ ബൈസൂണിന് കേരളത്തിൽ എട്ടാം റാങ്ക്; തിളക്കമാർന്ന വിജയവുമായി മലയാളി വിദ്യാർത്ഥികൾ

​കോഴിക്കോട്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മലയാളി വിദ്യാർത്ഥികൾക്ക് മികച്ച വിജയം. കോഴിക്കോട് സ്വദേശിനിയായ മിൻഹ ബൈസൂൺ കെ.ടി 720-ൽ 676 സ്കോർ നേടി കേരളത്തിൽ എട്ടാം റാങ്കും ദേശീയതലത്തിൽ 346-ാം റാങ്കും കരസ്ഥമാക്കി.

​കേരള റാങ്ക് 15 നേടിയ മുഹമ്മദ് ഇഷാൻ ടി.എം (സ്കോർ: 671), വൈശാഖ് കെ (661), കശ്യവ് (655), റാനിയ എസ്.പി (647), ഫാത്തിമ മുബാറക്ക (647), മുഹമ്മദ് മിൻഹാജ് പി.എം (646), ജെഫിൻ ബിജു (643), മെഹ്ജെബിൻ (643), ഹന്ന ജാവേദ് പി (642) എന്നിവരും ഉന്നതവിജയം സ്വന്തമാക്കി.

ദേശീയ-സംസ്ഥാന തലങ്ങളിൽ ഉയർന്ന സ്കോർ നേടിയ നിരവധി വിദ്യാർത്ഥികളാണ് ഇത്തവണ രാജ്യത്തെ വിവിധ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. ജെഇഇ വിജയത്തിന് പിന്നാലെയാണ് നീറ്റിലും മലയാളി വിദ്യാർത്ഥികൾ മികച്ച വിജയം ആവർത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *