പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും 53 വർഷക്കാലം നിയമസഭ സാമാജികൻ എന്നീ നിലകളിലൊക്കെ പ്രവർത്തിക്കുകയും സാധാരണക്കാരുടെ ശബ്ദമായും കരുത്തായും നിലകൊണ്ട ജനാധിപത്യ കേരളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത അതികായനും മനുഷ്യസ്നേഹിയും വികസന നായകനും അതിവേഗം ബഹുദൂരം സഞ്ചരിച്ച ജനനായകന്റെ ദീപ്ത സ്മരണകളുടെ മൂന്നാം ഉമ്മൻചാണ്ടി അനുസ്മരണം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി കുറിപ്പ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം ജെ രാജു, ഐ എൻ ടിയു സി നിയോജകമണ്ഡലം പ്രസിഡന്റ് ജോബി പഞ്ഞിക്കാരൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, ജോസ് മാളിയേക്കൽ, ബീന ശശിധരൻ, പ്രദീപ് തോപ്പിൽ, പ്രിൻസൺ തോമസ്, റിബിൻ റഹ്മാൻ, ജലജാ രവീന്ദ്രൻ, പൗലോസ് വടക്കഞ്ചേരി, പി വി ഏലിയാസ്, ലിജി ലൈഘോഷ്,എം. എ കുട്ടപ്പൻ, സുകുമാരി പിഡി, ചിത്ര കുട്ടൻ, പ്രശാന്ത് അംബുജാക്ഷൻ, പി വി ഏലിയാസ്, വിനോദ് നെല്ലിപ്പിള്ളി, രഘുനാഥ്, എന്നിവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
