പീരുമേട് :ഇടതുകോട്ടയിൽ വിള്ളൽ;
യുഡിഎഫ് തരംഗം
രാഷ്ടീയ കേരളം ഉറ്റുനോക്കിയ പീരുമേട്നിയമസഭാ മണ്ഡലത്തിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ഉജ്ജ്വല വിജയം
കൈവരിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 27,634 വാട്ടുകളുടെ വൻ
ഭൂരിപക്ഷത്തോടെയാണ്അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചത്. സിപിഐയിലെ കെ.
സലിം കുമാറും ബിജെപിയിലെ വി. രതീഷുമായിരുന്നു പ്രധാന എതിരാളികൾ. 77.5ശതമാനം വോട്ടിംഗാണ് മണ്ഡലത്തിൽ രേഖ പ്പെടുത്തിയത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് 1835 വോട്ടുകൾക്ക്
കൈവിട്ടു പോയ മണ്ഡലമാണ് ഇത്തവണ തിളക്കമാർന്ന വിജയത്തിലൂടെ
കോൺഗ്രസ്തിരിച്ചുപിടിച്ചത്. പാരമ്പര്യമായി രാഷ്ടീയ
പോരാട്ടങ്ങൾക്ക്സാക്ഷ്യം
വഹിക്കാറുള്ള പീരുമേട്ടിലെ ഈ വിജയം യുഡിഎഫ് ക്യാമ്പുകളിൽ ആവേശം
പടർത്തിയിട്ടുണ്ട്.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യോക്കോസ്
നേടിയ 1,33,727
വോട്ടുകളു ഭൂരിപക്ഷം മണ്ഡലത്തിൽ യുഡിഎഫിന്റെ അടിത്തറ
ഭദ്രമാക്കിയതിന്റെ സൂചനയായിരുന്നു.
നിയമസഭാ വിജയത്തിന് മുന്നോടിയായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പെുകളിലും
യു ഡി എഫ് കരുത്തു തെളിയിച്ചിരുന്നു. വണ്ടിപ്പെരിയാർ കൊക്കയാർ ഒഴികയുള്ള
മണ്ഡലത്തില എഴ്
പഞ്ചായത്തുകളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന
മുന്നണി വിജയക്കാടി പാറിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ
പഞ്ചായത്തിലും യുഡിഎഫ് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പീരുമേട്ടിൽ ലഭിച്ച ഈ വൻ
ഭൂരിപക്ഷം വരാനിരിക്കുന്ന രാഷ്ടീയ മാറ്റങ്ങളു സൂചനയായാണ് അന്ന് രാഷ്ടീയ
നിരീക്ഷകർ വിലയിരുത്തിയത്.
ആ പ്രവചനം ശരിയാണന്ന് തെളിയിക്കുന്നു നിയമസഭാ ഫലം.
പീരുമേട്ടിൽ ഉജ്ജ്വല വിജയം:27,634 വോട്ടുകളുഭൂരിപക്ഷത്തിൽ അഡ്വ.സിറിയക് തോമസ് സഭയിലേക്ക്
