കോൺഗ്രസിലെ ബിനിമോനിലൂടെ യുഡിഎഫ് വൈക്കത്ത് അട്ടിമറി വിജയം നേടി.കെ ബിനിമോൻ എംഎ , ബി എ ഡ്ഡ് ബിരുദധാരിയാണ്.വൈക്കം തലയാഴത്ത് കൂലിപ്പണിക്കാരായ അച്ഛൻ്റെയും അമ്മയുടെയും മകൻ. ഭാര്യ ജോളി മക്കൾ ഭാഗ്യശ്രീ 7 -ാം ക്ളാസിലും ഭവ്യശ്രീ 5 -ാം കളാസിലും പഠിക്കുന്നു
തലയാഴം പഞ്ചായത്ത് മുൻപ്രസിഡൻ്റ്,
കോവിഡുകാലത്ത് തലയാഴം പഞ്ചായത്തിലെ മുഴുവൻ ജനങ്ങളേയും ചേർത്തു പിടിച്ചവൻ, രണ്ടുവട്ടം പഞ്ചായത്ത് മെമ്പറായിരുന്നു.
വിദ്യാസ കാലത്ത് സജീവ കെ എസ് യു പ്രവർത്തകൻ. കൊതവറ കോളേജിൽ നിന്നും രണ്ടുവട്ടം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിറ്റ് പ്രസിഡൻ്റ്, വൈക്കം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, കർഷകത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊതവറ.
സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ സമരഭൂമിയായ വൈക്കത്ത് ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും,
തന്തൈ പെരിയോറും , ടി. കെ. മാധവനും, മന്നത്തുപത്മനാഭനും ഒന്നിച്ച് മനുഷ്യന് പൊതുനിരത്തുകളിലൂടെ ഒന്നിച്ചു നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി
ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടത്തിയ മണ്ണ്. ഒരു വശത്ത് വേമ്പനാട് കായൽ മറുവശത്ത് മലനിരകൾ, മറ്റു ഭാഗങ്ങളിൽ അപ്പർ കുട്ടനാടൻ കൃഷിഭൂമിയും നിറഞ്ഞ നാട്.
വർഷങ്ങളായി ഇടത് കക്ഷികൾ കയ്യടക്കി വച്ചിരിക്കുന്ന ഈ നിയോജകമണ്ഡലം തിരിച്ചു പിടിച്ച് ഇനിയുമേറെ വികസന പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ജീവിത രീതിയിൽ കാതലായ മാറ്റം കൊണ്ടുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
